അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, July 13, 2020 11:36 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ഒ​രു​ക്കി​യ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​തു​വ​രെ 55 പേ​ർ ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​റി​യി​ച്ചു. നി​ല​വി​ൽ 18 പു​രു​ഷന്മാ​രും ഒ​രു സ്ത്രീ​യും ആ​ണ് ന​ഗ​ര​സ​ഭ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കു​ന്ന പ്ര​വാ​സി സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 164 പേ​ർ ഹോം ​ക്വാ​റ​ന്‍റൈനി​ലും ക​ഴി​യു​ന്നു​ണ്ട്. അ​തി​ൽ (60 വ​യ​സി​നു മു​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും അ​ഞ്ചു​വ​യ​സി​നു താ​ഴെ 14 പേ​രും ര​ണ്ട് ഗ​ർ​ഭി​ണി​ക​ളും ആ​ണ് ഉ​ള്ള​ത്). ജി​ല്ല​യി​ൽ 1006 കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ൽ 11 പേ​ർ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 1397 പേ​ർ ഇ​തി​ന​കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഹോം ​ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തീ​ക​രി​ച്ചു.
108 ആം​ബു​ല​ൻ​സ് യ​ഥാ​സ​മ​യം കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​തു​കൊ​ണ്ട് താ​ത്കാ​ലി​ക​മാ​യി ആം​ബു​ല​ൻ​സ് വാ​ട​ക​ക്കെ​ടു​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.