അ​ഴി​മ​തി മു​ക്ത പ​ഞ്ചാ​യ​ത്ത്: ഏ​ക​ദി​ന​സ​ത്യഗ്ര​ഹം നാ​ളെ
Sunday, July 12, 2020 11:52 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ നാ​ളെ അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തും.
രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മീ​ർ പാ​താ​രി നേ​തൃ​ത്വം ന​ൽ​കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബു താ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ഫെ​ബി​ല ബേ​ബി, ഹാ​ജ​റ ഹു​സൈ​ൻ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മി​രി​ക്കും.

ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡ് പ​ണി​ക്ക​ർ​കു​ണ്ടി​ൽ വി​എം​എ​ച്ച് റോ​ഡ് പ്ര​ഫ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​കെ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.