ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 12, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്ക് സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ന്പ്യൂ​ട്ട​റൈ​സ്ഡ് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വി.​ഗോ​വി​ന്ദ​ൻ കു​ട്ടി​യും നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പേ​രി​ഞ്ചേ​രി അധ്യക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഉ​ൾ​കൊ​ളളുന്ന എം​പ്ലോ​യീ​സ് സൊ​സൈ​റ്റി ആ​ണി​ത്. തു​ട​ർ​ച്ച​യാ​യി ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘം 42 വ​ർ​ഷം പി​ന്നി​ട്ടു.
ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭ​വ​ന നി​ർ​മാ​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം, വി​വാ​ഹം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​ക, ജീ​വ​ന​ക്കാ​ർ​ക്കും, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും, മെ​ന്പ​ർ​മാ​ർ​ക്കും പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, പൊ​തു​ജ​ന ആ​രോ​ഗ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. സം​ഘ​ത്തി​ലെ മെ​ന്പ​ർ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന ദി​വ​സം ത​ന്നെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​യ്പ കൊ​ടു​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യാ​താ​യി സം​ഘം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് നാ​സ​ർ കാ​രാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​സീ​സ് കൊ​ള​ക്കാ​ട​ൻ, എ.​കെ.​മു​ഹ​മ്മ​ദാ​ലി, മു​ര​ളീ​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ഖാ​ലി​ദ്, നൗ​ഷാ​ദ് പു​ളി​ക്ക​ൽ, നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.