കോവി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 17 പേ​രി​ൽ 13 പേ​ർ പൊ​ന്നാ​നി​യി​ൽ നി​ന്നു​ള്ള​വ​ർ
Sunday, July 12, 2020 11:52 PM IST
എ​ട​പ്പാ​ൾ: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോവി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 17 പേ​രി​ൽ 13 പേ​ർ പൊ​ന്നാ​നി​യി​ൽ നി​ന്നു​ള്ള​വ​ർ. പൊ​ന്നാ​നി​യി​ൽ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 13 പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ (40), പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി (10), ലോ​റി ഡ്രൈ​വ​റാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (40), ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (46), ടാ​ക്സി ഡ്രൈ​വ​റാ​യ പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (29), നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (40),
ഓ​ട്ടോ ഡ്രൈ​വ​റാ​യ പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (35), സ്കൂ​ൾ ലാ​ബ് അ​സി​സ്റ്റ​ന്‍റ് പൊ​ന്നാ​നി സ്വ​ദേ​ശി (45), പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി (19), പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി​നി​യാ​യ ആ​ശ വ​ർ​ക്ക​ർ (46), ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (57), പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ക​ച്ച​വ​ട​ക്കാ​ര​ൻ (44), വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന പൊ​ന്നാ​നി ബി​യ്യം സ്വ​ദേ​ശി (47) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.