പൊ​ന്നാ​നി​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി ആ​രം​ഭി​ക്ക​ണമെന്ന്
Sunday, July 12, 2020 11:50 PM IST
എ​ട​പ്പാ​ൾ: പൊ​ന്നാ​നി താ​ലൂ​ക്കി​ൽ കോ​വി​ഡ് വ്യാ​പ​നം ദി​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി താ​ലൂ​ക്കി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ, പൊ​ന്നാ​നി​യി​ലെ സ​ർ​ക്കാ​ർ സ്തീ​ക​ളു​ടെ​യും കൂ​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളെ ജി​ല്ല​യു​ടെ വ​ട​ക്കേ അ​റ്റ​ത്ത് കി​ട​ക്കു​ന്ന മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സി​ന് വേ​ണ്ടി ര​ണ്ട് ദി​വ​സം വ​രെ കാ​ത്ത് നി​ൽ​ക്കേ​ണ്ട​താ​യി വ​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ വ്യാ​പ​നം കൂ​ടു​വാ​ൻ കാ​ര​ണ​മാ​കും.
പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ണും തു​ട​ർ​ന്നു​ള്ള നി​രോ​ധ​നാ​ജ്ഞ​യും കാ​ര​ണം ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​തം വ​ള​രെ​യ​ധി​കം പ്ര​യാ​സ​ത്തി​ലാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്ത് വ​രു​ന്ന​വ​ര​ട​ക്കം എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും പ​ട്ടി​ണി​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണവും കി​റ്റു​ക​ളും, റേ​ഷ​നും അ​ടി​യ​ന്ത​ര​മാ​യി വേണമെന്നും യോഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.​പി.​യൂ​സ​ഫ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.