നിലന്പൂർ: കോവിഡ് 19 ലോക് ഡൗണ്‍ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള നാട്ടാനകൾക്ക് കേരള സർക്കാരിന്റെ കൈത്താങ്ങ്. പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ ഖരാഹാരം നൽകുന്ന പരിപാടി ചാലിയാർ പഞ്ചായത്തിൽ തുടങ്ങി. ചാലിയാർ പഞ്ചായത്തിലെ ഇറക്കൽ ഷാജിമോന്റെ ഉടമസ്ഥതയിലുള്ള വൈലാശേരി അർജുനൻ എന്ന നാട്ടാനക്ക് ആഹാരം നൽകിക്കൊണ്ട് ഏറനാട് എംഎൽഎ പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ തോണിക്കടവൻ ഷൗക്കത്ത്, പഞ്ചായത്തംഗങ്ങളായ നൗഷാദ് പൂക്കോടൻ, ബാലചന്ദ്രൻ നായർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശശിധരൻ, വെറ്റിനറി സർജൻ ഡോ.സജീവ് കുമാർ, ഫോറസ്റ്റർ വി.കെ. മുഹ്സിൻ, എഎഫ്ഒ റംല ഉസ്മാൻ, ക്ഷീര സംഘം പ്രസിഡന്റ് മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. ഒരു ദിവസത്തെ റേഷൻ കണക്കാക്കി ദിവസേന 400 രൂപ പ്രകാരം 40 ദിവസത്തേക്കുള്ള 16,000 രൂപയുടെ ഖരാഹാരമാണ് വിതരണം ചെയ്തത്. കുത്തരി, ഗോതന്പ്, റാഗി, മുതിര, ചെറുപയർ, മഞ്ഞൾപ്പൊടി, ശർക്കര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണമാണ് ആഹാരമായി ആനക്ക് നൽകിയത.്