കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 11, 2020 11:43 PM IST
നി​ല​ന്പൂ​ർ: എ.​കെ.​ആ​ന്‍റ​ണി​ എംപിയു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഇ​യ്യം​മ​ട​യി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഓ​ണ്‍​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല​യി​ലെ 53 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് നേ​രി​ട്ട് ക​ണ​ക്ഷ​ൻ ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്. 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷേ​ർ​ളി മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.