പ്ലാ​സ്മ തെ​റാ​പ്പി​യി​ലൂ​ടെ കോ​വി​ഡ് മു​ക്തി: ന​ന്ദി പ​റ​ഞ്ഞു അ​ജി​ത്ത്
Saturday, July 11, 2020 11:43 PM IST
കാളികാവ്: പ്ലാ​സ്മ തെ​റാ​പ്പി​യി​ലൂ​ടെ കോ​വി​ഡ് മു​ക്ത​നാ​യ ആ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കോ​വി​ഡ് ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ജി​ത്താ​ണ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. കോ​വി​ഡ് രോ​ഗ​വി​മു​ക്ത​രാ​യ ഷാ​ഹു​ൽ ഹ​മീ​ദും അ​ബ്ദു​ൾ ല​ത്തീ​ഫു​മാ​ണ് അ​ജി​ത്തി​നു പ്ലാ​സ്മ ന​ൽ​കി​യ​ത്. ഇ​രു​വ​രും അ​ജി​ത്തി​നെ യാ​ത്ര​യ​യ​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ത​നി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ പ്ലാ​സ്മ ദാ​താ​ക്ക​ൾ​ക്ക്് ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ജി​ത്തും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന നി​ല​ന്പൂ​ർ ചോ​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത്ത് കു​മാ​ർ (56) ജൂ​ണ്‍ 12നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 17ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി. ജൂ​ണ്‍ 22നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ടു​ത്ത ന്യു​മോ​ണി​യ, അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി ഡി​സ്ട്ര​സ് സി​ൻ​ഡ്രോം, ബ്ല​ഡി​ലേ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ന്ന സെ​പ്റ്റി​സീ​മി​യ എ​ന്നീ അ​വ​സ്ഥ​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ
പ്ര​കാ​രം ര​ണ്ടു ത​വ​ണ പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്തി. രോ​ഗം ഭേ​ദ​മാ​യ​തോ​ടെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും അ​നു​വാ​ദ​ത്തോ​ടെ അ​ജി​ത്തി​നെ ജൂ​ലൈ ഒ​ന്പ​തി​നു സ്റ്റെ​പ് ഡൗ​ണ്‍ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി.

പ്ലാ​സ്മ ദാ​താ​ക്ക​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നും അ​ബ്ദു​ൾ ല​ത്തീ​ഫി​നും ഇ​തു മ​ന​സു നി​റ​ഞ്ഞ നി​മി​ഷ​മാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നു അ​ജി​ത്തി​നെ ര​ക്ഷി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട​ന്നു ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന് (34) മെ​യ് 10നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണ്‍ 28ന് ​രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ന​ന്ന​ന്പ്ര വെ​ള്ളി​യാ​ന്പു​റം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ് (45) മും​ബൈ​യി​ൽ നി​ന്നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഏ​പ്രി​ൽ 21ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജൂ​ണ്‍ 15ന് ​കോ​വി​ഡ് വി​മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടും കോ​വി​ഡ് ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ.​വി. ന​ന്ദ​കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ഷി​നാ​സ് ബാ​ബു, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ രാ​ജു എ​ന്നി​വ​ർ അ​ജി​ത്തി​നെ യാ​ത്ര അ​യ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.