വി​സി​ബി കം ​ബ്രി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 11, 2020 11:40 PM IST
എ​ട​ക്ക​ര: ത​ന്പു​രാ​ട്ടി​ക്ക​ല്ല്, മു​റം​തൂ​ക്കി നി​വാ​സി​ക​ളു​ടെ കാ​ർ​ഷി​ക, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കും വി​ധം നീ​ർ​പ്പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ച വി​സി​ബി കം ​ബ്രി​ഡ്ജ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​സേ​ച​ന വ​കു​പ്പി​നെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യും ഏ​കോ​പി​പ്പി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. മു​ണ്ടേ​രി, ത​ന്പു​രാ​ട്ടി​ക്ക​ല്ല്, സ്കൂ​ൾ​പ​ടി, ഫാം​കു​ന്ന്, മു​റം​തൂ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ഹ​രി​താ​ഭ​മാ​ക്കാ​ൻ പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടും.

ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പാ​ല​ത്തി​ന് മൂ​ന്ന് സ്പാ​നു​ക​ളാ​ണു​ള്ള​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല അ​ര​വി​ന്ദ​ൻ, അം​ഗ​ങ്ങ​ളാ​യ സി. ​സു​ഭാ​ഷ്, സു​നി സ​ജി, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ പി.​ഷെ​ഹീ​ർ, കെ.​പി.​അ​ബ്ദു​ൽ ക​ലാം, പി.​ആ​ർ.​കു​ട്ട​പ്പ​ൻ, ജാ​ഫ​ർ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, എം.​എ.​തോ​മ​സ്, സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ എം.​ശി​വ​ദാ​സ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.