നി​ല​ന്പൂ​രി​ൽ നി​ന്നു തൃ​ശൂ​രി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബസ്
Friday, July 10, 2020 11:28 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19-നെ ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ബ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി. ഡി​പ്പോ​യി​ൽ നി​ന്നു പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്നു. നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു വ​ഴി​ക്ക​ട​വ് പോ​യി തൃ​ശൂ​രി​ലേ​ക്ക് പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് തു​ട​ങ്ങു​ന്ന​ത്.
മ​ഞ്ചേ​രി, മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ, കു​റ്റി​പ്പു​റം, എ​ട​പ്പാ​ൾ, കു​ന്നം​കു​ളം വ​ഴി​യാ​ണ് ബ​സ് ഓ​ടു​ക. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങു​ക​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വി​ൽ നി​ന്നു രാ​വി​ലെ 8.10ന് ​പു​റ​പ്പെ​ട്ട് 8.45ന് ​നി​ല​ന്പൂ​ർ, 9.25ന് ​മ​ഞ്ചേ​രി, 9.50ന് ​മ​ല​പ്പു​റം, 12.30ന് ​തൃ​ശൂ​ർ എ​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രി​ച്ച് 14.30ന് ​തൃ​ശൂ​ർ നി​ന്നു പു​റ​പ്പെ​ട്ട് 17.05ന് ​മ​ല​പ്പു​റം, 17.30ന് ​മ​ഞ്ചേ​രി, 18.10ന് ​നി​ല​ന്പൂ​രി​ൽ ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കും.