സ​ഹ​ക​ര​ണ സം​ഘങ്ങ​ളു​ടെ ജോലിസമയം പു​നഃ​ക്ര​മീ​ക​രി​ക്ക​ണമെന്ന്
Friday, July 10, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന സ​മ​യ​വും പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ​വു​പ്പു മ​ന്ത്രി​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ കോ-​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി സെ​ന്‍റ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി​യും സെ​ക്ര​ട്ട​റി വി.​കെ.​ഹ​രി​കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.
വ്യ​ത്യ​സ്ത​മാ​യ മാ​നേ​ജ്മെ​ന്‍റു​ക​ളാ​യ​തി​നാ​ൽ ഒ​രു പൊ​തു​നി​ർ​ദേ​ശ​മു​ണ്ടാ​യാ​ൽ അ​ത​നു​സ​രി​ച്ച് മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യും.
പ്രതികൂലസാഹചര്യങ്ങളിൽ സം​ഘ​ങ്ങ​ൾ നിർവഹിച്ച ചു​മ​ത​ലകൾ തു​ട​ർ​ന്നും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ഇ​രു​വ​രും നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.