പൊ​ന്നാ​നി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം
Thursday, July 9, 2020 11:33 PM IST
മ​ല​പ്പു​റം: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ പൊ​ന്നാ​നി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കും.
മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി, വി​വാ​ഹം, മ​ര​ണം എ​ന്നീ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​രോ​ധ​ന​മു​ണ്ട്. വി​വാ​ഹം, മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു പ​ര​മാ​വ​ധി 20 ആ​ളു​ക​ൾ​ക്കേ ഒ​ത്തു​കൂ​ടാ​ൻ അ​നു​മ​തി​യു​ള്ളൂ. പാ​ൽ, പ​ത്രം, മീ​ഡി​യ, മെ​ഡി​ക്ക​ൽ ലാ​ബ് എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം.
ഹൈ​വേ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ 30 മി​നി​റ്റി​ൽ കൂ​ടു​ത​ൽ സ​മ​യം ഈ ​പ്ര​ദേ​ശ​പ​രി​ധി​യി​ൽ ഉ​ണ്ടാ​വാ​ൻ പാ​ടു​ള്ള​ത​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ (ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ) ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ റേ​ഷ​ൻ ക​ട​ക​ൾ​ക്കു പു​റ​മെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വൂ. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ മാ​ത്ര​മേ ഈ ​ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​വാ​ൻ പാ​ടി​ല്ല.
രാ​ഷ്ട്രീ​യ​മോ സാം​സ്കാ​രി​ക​മോ ആ​യ പ്ര​ക​ട​ന​ങ്ങ​ളോ കൂ​ടി​ച്ചേ​ര​ലു​ക​ളോ അ​നു​വ​ദി​ക്കി​ല്ല.