ജി​ല്ല​യി​ൽ 10 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി, ചി​കി​ത്സ​യി​ലു​ള്ള​ത് 349 പേ​ർ
Tuesday, July 7, 2020 11:15 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 10 പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി 349 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 766 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 1,734 പേ​ർ​ക്ക് കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.

പു​ഴ​യി​ൽ അ​ക​പ്പെ​ട്ട
പോ​ത്തി​നെ
ര​ക്ഷ​പ്പെ​ടു​ത്തി

നി​ല​ന്പൂ​ർ: പു​ഴ​യി​ൽ അ​ക​പ്പെ​ട്ട പോ​ത്തി​നെ നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ലേ​പാ​ട​ത്ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ട്കൂ​ടി​യാ​ണ് എ​ച്ച് ബ്ലോ​ക്കി​ലെ ച​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ പോ​ത്തി​ൻ​കു​ട്ടി കു​റ​വ​ൻ​പു​ഴ​യി​ൽ അ​ക​പ്പെ​ട്ട​ത്.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​ടി.​മ​ധു​സൂ​ധ​ന​ൻ, വി.​പി.​നി​ഷാ​ദ്, എം.​വി.​അ​നൂ​പ്, എ.​എ​സ്.​പ്ര​ദീ​പ്, കെ.​അ​ഫ്സ​ൽ, സി.​ആ​ർ.​ശ​ര​ത്ബാ​ബു, ഹോം ​ഗാ​ർ​ഡു​മാ​രാ​യ പി.​എം.​മാ​ത്യൂ, എ​ൻ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.