വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്നു ; കോ​ള​നി നി​വാ​സി​ക​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Tuesday, July 7, 2020 11:15 PM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ല്ല​പ്പു​ഴ എ​സ്ടി കോ​ള​നി നി​വാ​സി​ക​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് 7.46 കോ​ടി രൂ​പ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ 1.26 കോ​ടി രൂ​പ വ​ല്ല​പ്പു​ഴ എ​സ്ടി കോ​ള​നി​യു​ടെ വി​ക​സ​ന​ത്തി​നാ​യി​രു​ന്നു. കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ​സ​മി​തി​യാ​ണ് പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ​ണി, ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ര​ണ്ട് വീ​ടു​ക​ളു​ടെ ത​റ​പ​ണി​യും ശു​ചി​മു​റി​യു​ടെ പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​ക​രി​ച്ചെ​ങ്കി​ലും മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും ബാ​ക്കി തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മ​ഴ പെ​യ്ത​തോ​ടെ കോ​ള​നി നി​വാ​സി​ക​ൾ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ർ​ഡം​ഗം പി.​എം.​ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഫി​റോ​സ് ഖാ​നെ ഉ​പ​രോ​ധി​ച്ച​ത്.

സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഈ ​പ​ദ്ധ​തി​യി​ൽ പ​ണം അ​നു​വ​ദി​ക്കാ​ൻ ത​ട​സം നേ​രി​ട്ടാ​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടി​ല്ലാ​ത്ത അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചു. 19 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഉൗ​രു​കൂ​ട്ടം ചേ​ർ​ന്ന് വി​വ​ര​മ​റി​യി​ച്ചാ​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വെ​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യു​ടെ ക​ഴി​വു​കേ​ടും അ​നാ​സ്ഥ​യു​മാ​ണ് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഈ ​അ​വ​സ്ഥ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് വാ​ർ​ഡം​ഗം പി.​എം.​ബ​ഷീ​ർ പ​റ​ഞ്ഞു. ച​ന്ദ്രി​ക പ​ന​യം​കോ​ട​ൻ, സു​രേ​ഷ് പൂ​ള​ക്ക​ൽ, പി.​സു​ജി​ത, അ​രി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.