ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Monday, July 6, 2020 11:01 PM IST
മ​ഞ്ചേ​രി: ചാ​രി​ത്ര്യശു​ദ്ധി​യി​ൽ സം​ശ​യം തോ​ന്നി മ​ഴു​കൊ​ണ്ടു ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു. കു​ഴി​മ​ണ്ണ ആ​ക്ക​പ്പ​റ​ന്പ് പു​ളി​യ​ക്കോ​ട് പു​റ്റ​മ​ണ്ണ ത​വ​ള​ക്കു​ഴി​യ​ൻ പൂ​ലാ​ട്ട് ഉ​ലാം അ​ലി (54) യെ​യാ​ണ് ശി​ക്ഷി​ച്ച​ത്.
2017 ന​വം​ബ​ർ 22ന് ​വൈ​കീ​ട്ട് അ​ഞ്ച​ര മ​ണി​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ ഭാ​ര്യ​യും ആ​ക്ക​പ്പ​റ​ന്പ് മേ​ൽ​മു​റി പു​ളി​യ​ക്കോ​ട് മു​തീ​രി കോ​മു​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ ഖ​ദീ​ജ (41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ഞ്ചേ​രി സി.​ഐ എ​ൻ.​ബി ഷൈ​ജു​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും. കൊ​ല്ല​പ്പെ​ട്ട ഖ​ദീ​ജ​യു​ടെ സ​ഹോ​ദ​ര​നും മ​ദ്ര​സ അ​ധ്യാ​പ​ക​നു​മാ​യ കു​ഴി​മ​ണ്ണ മു​തീ​രി അ​ലി (52) ആ​ണ് ഒ​ന്നാം സാ​ക്ഷി, ഖ​ദീ​ജ​യു​ടെ 7,9 വ​യ​സ് പ്രാ​യ​മു​ള്ള മ​ക്ക​ളും അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രു​മാ​ണ് സം​ഭ​വ​ത്തി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ. ആ​കെ 42 സാ​ക്ഷി​ക​ളി​ൽ 23 പേ​രെ വി​സ്ത​രി​ച്ചു. എ​ട്ടു തൊ​ണ്ടി മു​ത​ലു​ക​ളും 18 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ൽ ആ​യി​രു​ന്ന പ്ര​തി​യെ ഇ​ന്നു ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റും.