ജാ​ഗ്ര​ത തു​ട​രും ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു
Monday, July 6, 2020 11:00 PM IST
എ​ട​പ്പാ​ൾ: കോ​വി​ഡ് വ്യാ​പ​ന തോ​ത് നാ​ലു ശ​ത​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ താ​ലൂ​ക്ക് ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യി തു​ട​രും. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, സ്റ്റേ​ഷ​ന​റി, പാ​ൽ, മ​രു​ന്ന് ക​ട​ക​ൾ എ​ന്നി​വ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു വ​രെ പ്ര​വ​ർ​ത്തി​ക്കാം. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ട്. ബാ​ങ്കു​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. അ​ട​ച്ചി​ട്ട ഗ്രാ​മീ​ണ റോ​ഡു​ക​ൾ മു​ഴു​വ​ൻ തു​റ​ന്നു കൊ​ടു​ക്കും. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി​യെ​ങ്കി​ലും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം .എ​ട​പ്പാ​ൾ മേ​ഖ​ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട പ​ല​രു​ടെ​യും രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തു​രോ​ഗ ഭീ​തി ഇ​പ്പോ​ഴും ഉ​യ​ർ​ത്തു​ന്നു​ണ്ട്.