നിലന്പൂർ ന​ഗ​ര​സ​ഭ 15 ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി​: 49 പേ​ർ കേ​ന്ദ്ര​ത്തി​ലെ​ത്തി
Monday, July 6, 2020 11:00 PM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ 55 ദി​വ​സ​മാ​യി ക്വാ​റ​ന്‍റൈൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​തി​യ​താ​യി 15 കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി തു​ട​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പും ന​ട​ത്തി​യ​താ​യി അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ മ​റു​പ​ടി എ​ത്തി​യി​ട്ടി​ല്ല.
നി​ല​ന്പൂ​ർ ടൗ​ണി​ലെ ഒ​രു ടൂ​റി​സ്റ്റ് ഹോ​മി​ൽ ഒ​രു​ക്കി​യ ക്വാ​റ​ന്‍റീ​ൻ കേ​ന്ദ്ര​ത്തി​ൽ ഇ​തു​വ​രെ 49 പേ​ർ വ​ന്ന​തി​ൽ 34 പേ​ർ ക്വാ​റ​ന്‍റീ​ൻ പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു പോ​യി. 15 പേ​ർ ഇ​പ്പോ​ഴും കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 20 ഇ​ന​ങ്ങ​ളു​ള്ള പേ​ഴ്സ​ണ​ൽ കി​റ്റ​ട​ക്ക​മു​ള്ള​വ ഇ​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് പു​റ​മെ മു​ഴു​വ​ൻ ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​ണ്. ഇ​തി​ന് പു​റ​മെ 174 പേ​ർ ഹോം ​ക്വാ​റന്‍റൈനിലു​മു​ണ്ട്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും പ്ര​വാ​സി സ​മി​തി കൂ​ടു​ന്ന​താ​യും അ​ധ്യ​ക്ഷ അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​മാ​യി വ​നി​ത​ക​ൾ വ​ന്നാ​ൽ അ​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. എ​ക്സൈ​സി​ന്‍റെ സി​വി​ൽ ഡി​ഫെ​ൻ​സ് വൊ​ള​ന്‍റി​യ​ർ ജ​മീ​ല അ​ത്തി​മ​ണ്ണി​ൽ, സ​ക്കീ​ന എ​ന്നീ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ വ​നി​താ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ർ​ഡ​നാ​യി പ്ര​വ​ർ​ത്തി​ക്കും.
അ​തേ​സ​മ​യം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​തെ ഈ ​സം​ഭ​വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ന​ട​ത്തു​ന്ന​ത് തി​ര​ഞ്ഞെ​ടു​പ്പ് മു​ൻ​പി​ൽ ക​ണ്ടാ​ണെ​ന്നും യ​ഥാ​ർ​ത്ഥ പ്ര​ശ്നം പ​ഠി​ക്കാ​തെ​യാ​ണ് എം​എ​ൽ​എ​യും സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റേ​ത് സ​മ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥി​ന് പു​റ​മെ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, അം​ഗ​ങ്ങ​ളാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, സെ​മീ​റ അ​സീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.