പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് കെഎ​സ്ആ​ർ​ടി​സി റി​ലേ സ​ർ​വീ​സ് തു​ട​ങ്ങി
Monday, July 6, 2020 11:00 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ടി​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് കെഎ​സ്ആ​ർ​ടി​സി​യു​ടെ റി​ലേ സ​ർ​വീ​സ് തു​ട​ങ്ങി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഡി​പ്പോ​യി​ൽ നി​ന്നാ​ണ് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ൾ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ​ര​വ​രെ സ​ർ​വി​സു​ണ്ടാ​കും.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു പെ​രി​ന്ത​ൽ​മ​ണ്ണ എ​ടി​ഒ ടി.​കെ. സ​ന്തോ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് സോ​ണ​ൽ ട്രാ​ഫി​ക് ഓ​ഫീ​സ​ർ ജോ​ഷി ജോ​ണ്‍ റി​ലേ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള റി​ലേ സ​ർ​വീ​സു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് പാ​ത​യി​ലും സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, പാ​ല​ക്കാ​ട് ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി 46 ബ​സു​ക​ളാ​ണ് ഇ​തി​നാ​യു​ള്ള​ത്. റി​ലേ സ​ർ​വീ​സ് ക്ര​മീ​ക​ര​ണ​ച്ചു​മ​ത​ല പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യ്ക്കാ​ണ്.
ഒ​രു ഭാ​ഗ​ത്തു​നി​ന്നു​ള്ള ബ​സ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തു​ന്പോ​ൾ ത​ന്നെ മ​റു​ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ത​യാ​റാ​യി​രി​ക്കും. ഇ​തി​ലൂ​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​കും.