ഓ​ണ്‍​ലൈ​ൻ പ​ഠ​നം അ​വ​ലോ​ക​ന യോ​ഗം
Monday, July 6, 2020 11:00 PM IST
മ​ങ്ക​ട: മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ണ്ഡ​ല​ത്തി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ധ്യാ​പ​ക​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി.
എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ മാ​സ​വും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​രാ​നും ധാ​ര​ണ​യാ​യി. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സ​ഹീ​ദ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​ബീ​ബ ക​രു​വ​ള്ളി, യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി കെ.​പി അ​ബ്ദു​ൾ
മ​ജീ​ദ്, എ​ഇ​ഒ ലി​സ​മ്മ ഐ​സ​ക്ക്, ബി​പി​ഒ എ.​സു​രേ​ഷ് കു​മാ​ർ, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ എം. ​വേ​ണു​ഗോ​പാ​ൽ, ടി.​കെ സാ​ലിം, ജോ​ർ​ജ് ജോ​സ​ഫ്, കെ.​കെ ര​വീ​ന്ദ്ര​ൻ, കെ.​ല​ത, ടി.​പ്ര​സ​ന്ന​കു​മാ​രി, പി.​പി അ​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.