ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Sunday, July 5, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 മൂ​ലം ജി​ല്ല​യി​ലെ ര​ക്ത ബാ​ങ്കു​ക​ളി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു കൈ​ത്താ​ങ്ങാ​യി നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഒ​രേ നാ​മ​ധാ​രി​ക​ളു​ടെ കൂ​ട്ട​യ്മ​യി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി വീ​ണ്ടും നൗ​ഷാ​ദു​മാ​ർ എ​ന്ന പേ​രി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ എ​ല്ലാ ബ്ല​ഡ് ബാ​ങ്കു​ങ്ക​ളി​ലും ര​ക്തം ദാ​നം ചെ​യ്യാ​ൻ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.
ക്യാ​ന്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്തം ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചാ​ണ് തു​ട​ക്ക​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ, പൊ​ന്നാ​നി, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​ദേ​ശ​ത്തെ 25 നൗ​ഷാ​ദു​മാ​ർ ക്യാ​ന്പി​ൽ ര​ക്തം ദാ​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ പാ​താ​രി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് മാ​ന്പ്ര, നൗ​ഷാ​ദ് വ​റ്റ​ല്ലൂ​ർ, നൗ​ഷാ​ദ് ബി​സ്മി, നൗ​ഷാ​ദ് അ​രി​പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.