കൈ​പ്പി​നി​ക്ക​ട​വി​ൽ വീ​ണ്ടും തോ​ണി​യാ​ത്ര
Sunday, July 5, 2020 11:26 PM IST
നി​ല​ന്പൂ​ർ: ഈ ​മ​ഴ​ക്കാ​ല​ത്ത് കൈ​പ്പി​നി ക​ട​വി​ൽ ഒ​രി​ക്ക​ൽ​കൂ​ടി തോ​ണി​യാ​ത്ര ചെ​യ്യാം. ചാ​ലി​യാ​റി​ന് കു​റു​കെ കൈ​പ്പി​നി ക​ട​വി​ൽ പാ​ലം വ​ന്ന​പ്പോ​ൾ പ​ല​രും ഇ​നി തോ​ണി​യാ​ത്ര ചെ​യ്യേ​ണ്ട​ല്ലോ എ​ന്ന് സ​മാ​ധാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ലെ പ്ര​ള​യം പാ​ലം ത​ക​ർ​ത്ത​പ്പോ​ൾ ചാ​ലി​യാ​റി​ലെ ഓ​ള​ങ്ങ​ളെ തു​ഴ​ഞ്ഞു മാ​റ്റി വീ​ണ്ടും തോ​ണി​യെ​ത്തു​ക​യാ​യി​രു​ന്നു. 2008-ൽ ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ തോ​ണി​യാ​ത്ര നി​ല​ച്ചി​രു​ന്നു. 12 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് തോ​ണി​യു​ടെ മ​ട​ങ്ങി​വ​ര​വ്.

മു​ൻ​പ് തോ​ണി​യാ​ത്ര മാ​ത്ര​മാ​യി​രു​ന്നു മ​ഴ​ക്കാ​ല​ത്ത് ആ​ശ്ര​യം. 12 വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും തോ​ണി​യി​ൽ ക​യ​റി​യ​പ്പോ​ൾ പേ​ടി കൊ​ണ്ട് പ​ല​രു​ടെ​യും കാ​ലി​ട​റി. ചി​ല​ർ​ക്ക് തോ​ണി​യാ​ത്ര​യി​ൽ പേ​ടി​യു​ണ്ടെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് തോ​ണി​യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ ഹ​ര​ത്തി​ലു​മാ​ണ്. ബാ​ല​നും ര​ത്നാ​ക​ര​നു​മാ​ണ് തോ​ണി തു​ഴ​യു​ന്ന​ത്. നീ​ല​ഞ്ഞി, അ​ന്പ​ല​പ്പൊ​യി​ൽ, വാ​കേ​രി പൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് തോ​ണി​യെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. മു​ൻ​പ് പ​ന​ങ്ക​യം, കൈ​പ്പി​നി, ക​ള​ത്തും​ക​ട​വ്, ബീ​ന്പു​ങ്ങ​ൽ, പു​ള്ളി​പ്പാ​ടം ക​ട​വു​ക​ളി​ലെ​ല്ലാം തോ​ണി​യാ​യി​രു​ന്നു ചാ​ലി​യാ​ർ മു​റി​ച്ച് ക​ട​ക്കാ​ൻ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം.