അ​ഫോ​ഡ​ബി​ൾ ഹൗ​സിം​ഗ് വി​ല്ലേ​ജ്: ന​ഗ​ര​സ​ഭ​യു​ടെ ലേ​ബ​ലൊ​ട്ടി​ച്ച സ്വ​കാ​ര്യക​ച്ച​വ​ട​മെ​ന്ന് പ്ര​തി​പ​ക്ഷം
Saturday, July 4, 2020 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്യു​ക​യോ ന​ഗ​ര​സ​ഭ പ​ണം നീ​ക്കി​വെ​ക്കു​ക​യോ ചെ​യ്യാ​ത്ത സ്വ​കാ​ര്യ റി​യ​ൽ എ​സ്റ്റേ​റ്റ് സം​രം​ഭ​മാ​ണ് അ​ഫോ​ഡ​ബി​ൾ ഹൗ​സി​ങ്ങ് വി​ല്ലേ​ജെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ. പ​ദ്ധ​തി​യെ അ​ന്ധ​മാ​യി എ​തി​ർ​ക്കു​ക​യി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും മു​ദ്ര പ​തി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ൽ എ​ല്ലാ​വ​രും അ​റി​ഞ്ഞ​തു പോ​ലെ നോ​ട്ടീ​സ് മു​ഖേ​ന​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​ർ​മാ​രും ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​ത്ത​രം സാ​ന്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ​ക്ക് ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സ​ബ്സി​ഡി​യോ​ട് കൂ​ടി​യ വാ​യ്പ ഉ​പ​യോ​ഗി​ച്ചാ​ണ് ഹൗ​സിം​ഗ് വി​ല്ലേ​ജ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ല്കു​ന്ന സ​ബ്സി​ഡി​യോ​ടെ ബാ​ങ്കു​ക​ളി​ൽ നി​ന്ന് പ്ര​സ്തു​ത വാ​യ്പ ല​ഭി​ക്കും. നി​ർ​ദി​ഷ്ട അ​ന്പ​തേ​ക്ക​ർ ഭൂ​മി ആ​ര് എ​വി​ടെ എ​പ്പോ​ൾ വാ​ങ്ങി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ല. വ​ൻ​കി​ട റി​യ​ൽ എ​സ്റ്റേ​റ്റ് സം​രം​ഭ​ക​ർ ഒ​രു​മി​ച്ച് ഒ​രി​ട​ത്ത് വീ​ട് പ​ണി​ത് വി​റ്റ് ലാ​ഭ​മു​ണ്ടാ​ക്കു​ന്ന അ​തേ സൂ​ത്ര​വാ​ക്യം ത​ന്നെ​യാ​ണ് ഇ​വി​ടെ​യും പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ര​ണ​ക​ക്ഷി​ക്ക് പോ​ലും അ​തീ​ത​മാ​യി സ​മീ​പ​കാ​ല​ത്ത് ഉ​യ​ർ​ന്നു വ​ന്ന വ​ൻ ക​ച്ച​വ​ട ലോ​ബി​യാ​ണ് ഹൗ​സി​ങ്ങ് വി​ല്ലേ​ജി​നു പി​ന്നി​ലു​മു​ള്ള​ത്.ന​ഗ​ര​സഭഭ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ഭൂ​മി, ഭ​വ​ന, ക​ച്ച​വ​ട​ത്തെ ഒൗ​ദ്യോ​ഗി​ക​മാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ സ​മ​യ​ത്ത് ​ഭ​ര​ണ​സ്വാ​ധീ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ പ്ര​ഖ്യാ​പി​ച്ച ഹൗ​സിം​ഗ് വി​ല്ലേ​ജ് എ​ന്ന പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് ന​യം വ്യ​ക്ത​മാ​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എം ത​യാ​റു​ണ്ടോ എ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ചോ​ദി​ച്ചു.

ഉ​സ്മാ​ൻ താ​മ​ര​ത്ത്, അ​ലീ​ന മ​റി​യം, കി​ഴി​ശേ​രി ബാ​പ്പു, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, അ​ൻ​വ​ർ ക​ള​ത്തി​ൽ, നി​ഷാ സു​ബൈ​ർ, പ​ച്ചീ​രി ഹു​സൈ​ന നാ​സ​ർ, മൈ​മൂ​ന പ​ട്ടാ​ണി, കെ.​ടി.​ഹ​ന്ന, ആ​സ്യാ സ​ലീം, റ​ജ്ന ഷൈ​ജ​ൽ, ജം​നാ ബി​ൻ​ത്ത്, ഇ.​പി.​അ​രു​ണ്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.