നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ വ​ക 60 ടി​വി​ക​ൾ കൂ​ടി ന​ൽ​കു​ന്നു
Saturday, July 4, 2020 11:44 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന് വീ​ണ്ടും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​താ​ങ്ങ.് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 60 ടി​വി​ക​ൾ കൂ​ടി ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം കി​ട്ടാ​ത്ത പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി വി​ത​ര​ണം ചെ​യ്യും.

ഇ​തി​ന് മു​ന്പ് ഐ​ടി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​രെ ടി​വി​ക​ൾ വി​ത​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്തും ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തും എം​പി എ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം പ്ര​ശം​സി​ച്ചു. നി​ല​ന്പു​ർ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് യു.​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് വി​ത​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ കെ.​ടി.​കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ.​ക​രീം, സീ​തി കോ​യ ത​ങ്ങ​ൾ, പ​ദ്മി​നി ഗോ​പി​നാ​ഥ്, കെ.​മു​ഹ​മ്മ​ദാ​ലി, ദേ​വ​ശേ​രി മു​ജീ​ബ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, സീ​മാ​ട​ൻ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.