ത​റ​ക്ക​ല്ലി​ട​ൽ നടത്തി
Saturday, July 4, 2020 11:44 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ ആ​ദി​വാ​സി യു​വ​തി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ മു​ൻ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് അ​ടു​ക്ക​ള​യും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും. ഗ​ർ​ഭി​ണി​ക​ളാ​യ ആ​ദി​വാ​സി യു​വ​തി​ക​ൾ​ക്ക് പ്ര​സ​വം അ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഉ​ൾ​ക്കാ​ടു​ക​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലെ ഷെ​ൽ​ട്ട​ർ ഹോ​മി​ലെ​ത്തി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്. മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ളു​ടെ​യും പ്ര​സ​വ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ​ഘാ​ട​നം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യും ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, വി.​സു​ധാ​ക​ര​ൻ, എ. ​ഗോ​പി​നാ​ഥ്, പി.​ടി.​ഉ​മ്മ​ർ, കെ.​ടി. കു​ഞ്ഞാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.