ത​രി​യോ​ട് ഒ​ന്പ​താ​ം മൈ​ലി​ൽ നൈ​സ​ർ​ഗി​ക വ​ന​വ​ത്ക​ര​ണം തു​ട​ങ്ങി
Saturday, July 4, 2020 11:39 PM IST
ത​രി​യോ​ട്: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ സു​ഗ​ന്ധ​ഗി​രി സെ​ക്ഷ​നി​ലു​ള്ള ത​രി​യോ​ട് ഒ​ന്പ​താം​മൈ​ലി​ൽ നൈ​സ​ർ​ഗി​ക വ​ന​വ​ത്ക​ര​ണം തു​ട​ങ്ങി. 28 ഹെ​ക്ട​ർ യൂ​ക്കാ​ലി​പ്ട്സ് തോ​ട്ട​മാ​ണ് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റ ഭാ​ഗ​മാ​യി സ്വാ​ഭാ​വി​ക വ​ന​മാ​ക്കി മാ​റ്റു​ന്ന​ത്. തൈ ​ന​ടീ​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.