മലപ്പുറം: ജില്ലയിൽ 37 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് മാത്രമാണ് ഇന്നലെ സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 32 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ ആറ് പേർ കോഴിക്കോട് ജില്ലയിലും മൂന്ന് പേർ കണ്ണൂർ ജില്ലയിലും ശേഷിക്കുന്നവർ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 28ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാൾ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒന്‍പത് വയസുകാരനാണ് സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27ന് ബംഗളൂരുവിൽ നിന്നെത്തിയ താനാളൂർ കെ.പുരം പുത്തൻതെരുവ് സ്വദേശി (37), മൂന്നിയൂർ ആലിൻചുവട് സ്വദേശി (58), എആർ നഗർ ശാന്തിവയൽ സ്വദേശി (43), ജൂണ്‍ 19ന് ചെന്നൈയിൽ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവർ.
ജൂണ്‍ 28ന് മസ്കറ്റിൽ നിന്ന് കൊച്ചി വഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസുകാരൻ, 22 വയസുകാരൻ, 20 വയസുകാരൻ, ജൂണ്‍ 19ന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കൽ സ്വദേശി (62), ജൂണ്‍ 23ന് മസ്കറ്റിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തൃക്കലങ്ങോട് ഷാപ്പിൻകുന്ന് സ്വദേശി (54), ജൂണ്‍ 15 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂർ പുതിയ കടപ്പുറം സ്വദേശി (44), ജൂണ്‍ 10ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ മൂന്നിയൂർ വെളിമുക്ക് സ്വദേശി (50), ജൂണ്‍ 16ന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ അമരന്പലം ചെട്ടിപ്പാടം സ്വദേശി (32), ജൂണ്‍ 20ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചീക്കോട് സ്വദേശി (36), ജൂണ്‍ ആറിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകൾ (16), ജൂണ്‍ 19ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വേങ്ങര എസ്എസ് റോഡ് സ്വദേശി (56), ജൂണ്‍ 24ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആനക്കയം പന്തല്ലൂർ കടന്പോട് സ്വദേശി (48), ജൂണ്‍ 24ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39), ജൂണ്‍ 25ന് ദോഹയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മേലാറ്റൂർ വേങ്ങൂർ സ്വദേശി (34), ജൂണ്‍ 19ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരുവള്ളൂർ സ്വദേശി (23), ജൂണ്‍ 22ന് സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31), ജൂണ്‍ 25ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45), ജൂണ്‍ 17ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ഊർങ്ങാട്ടിരി മൈത്ര സ്വദേശി (30), ജൂണ്‍ 19 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം ഇരുന്പുഴി സ്വദേശിനി (25), മകൻ (മൂന്ന് വയസ്), ജൂണ്‍ 30ന് ദോഹയിൽ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം ചേകന്നൂർ റോഡ് സ്വദേശി (40), ജൂണ്‍ 22ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25) എന്നിവരാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ പെരിന്തൽമണ്ണ പൊന്ന്യാക്കുർശി ദുബായിപ്പടി സ്വദേശി (41), മൊറയൂർ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48) എന്നിവർ കണ്ണൂരിലും ജൂണ്‍ 27ന് റിയാദിൽ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63), ജൂണ്‍ 30ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കീഴാറ്റൂർ നെന്മേനി സ്വദേശിനി (24), ജൂണ്‍ 30ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തന്പുരാട്ടിക്കല്ല് സ്വദേശി (ഒരു വയസ്), കാവനൂർ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25), ജൂണ്‍ 30ന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരിന്തൽമണ്ണ സ്വദേശി (26) എന്നിവർ കോഴിക്കോടും രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.