തൊ​ഴി​ലാ​ളി വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ജ​ന​വി​രു​ദ്ധ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു. പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ സ​സ്പെ​ൻ​ഡ്് ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ച്ചു സ്ഥി​രം നി​യ​മ​നം ഇ​ല്ലാ​താ​ക്കി​യ തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ട്ടു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വ് ത​ട​യു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും രാ​ജ്യ​ത്തെ 49 കോ​ടി​യോ​ളം വ​രു​ന്ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്രം നേ​രി​ട്ടു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും പ്ര​തി​ഷേ​ധ സ​മ​രംം ന​ട​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൾ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി​യു ഭാ​ര​വാ​ഹി​ക​ളാ​യ പ​ച്ചീ​രി ഫാ​റൂ​ഖ്,
അ​ഷ്റ​ഫ് പു​ത്തൂ​ർ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, കു​ഞ്ഞാ​പ്പ മ​ണ്ണാ​ർ​മ​ല, ബ​ഷീ​ർ ക​ട്ടു​പ്പാ​റ, ബ​ഷി​ർ ക​ള​ത്തി​ൽ, എ​ൻ.​പി ക​രീം, ഇ​സ്ഹാ​ക്ക് ടി​എ​ൻ​പു​രം, സു​ധീ​ർ, സി​ദീ​ഖ് വൈ​ദ്യ​ർ, അ​സൈ​നാ​ർ തൊ​ട്ടോ​ളി, എ.​കെ നാ​സ​ർ, ഇ​ല്യാ​സ് തു​ട​ങ്ങി​യ​വ​രും
സി​ഐ​ടി​യു ഭാ​ര​വാ​ഹി​യാ​യ എം.​എം​യ മു​സ്ത​ഫ, എ.​ആ്ർ വേ​ലു, ബാ​ല​ൻ, കെ. ​ല​ളി​ത,, ടി. ​ഉ​ഷ, വാ​സു​ദേ​വ​ൻ എ​ഐ​ടി​യു​സി എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. കൊ​ച്ചു ഐ​എ​ൻ​ടി​യു​സി സ്വാ​ഗ​ത​വും ക​ണ്ണ​ൻ സി​ഐ​ടി​യു ന​ന്ദി​യും പ​റ​ഞ്ഞു.