പൊ​ന്നാ​നി താ​ലൂ​ക്കി​ൽ കൂ​ടു​ത​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി
Friday, July 3, 2020 11:59 PM IST
എ​ട​പ്പാ​ൾ : ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന പൊ​ന്നാ​നി താ​ലൂ​ക്കി​ൽ കൂ​ടു​ത​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ. പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ടു മാ​ന്യ​മാ​യി ഇ​ട​പ​ഴ​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​നും വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തു പ​ല​ച​ര​ക്ക് ക​ട​ക​ളും എ​ട്ടു പ​ച്ച​ക്ക​റി​ക​ളും തു​റ​ക്കും. ര​ണ്ടു ഹോ​ൾ സെ​യി​ൽ ക​ട​ക​ളും ക​ന്നു​കാ​ലി തീ​റ്റ വി​ൽ​പ്പ​ന​ക്കും വ​ളം വി​ൽ​പ്പ​ന​ക്കും ഓ​രോ ക​ട​ക​ളും തു​റ​ക്കും.