വീ​ട്ടി​ൽ ഒ​രു ഒൗ​ഷ​ധ​ത്തോ​ട്ടം പദ്ധതി
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​മ​ല വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഒൗ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ന്‍റെ ‘വീ​ട്ടി​ൽ ഒ​രു ഒൗ​ഷ​ധ​ത്തോ​ട്ടം’ എ​ന്ന പ​ദ്ധ​തി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ഗൃ​ഹ ഒൗ​ഷ​ധം എ​ന്ന നി​ല​യി​ൽ പ്രാ​ധാ​ന്യ​മു​ള്ള ഇ​രു​പ​ത് ചെ​ടി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും പ​രി​പാ​ല​ന​വും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു. ചെ​ടി​ക​ൾ ല​ഭ്യ​മാ​ക്ക​ൽ, ന​ട​ൽ, പ​രി​പാ​ല​ന​രീ​തി, ഒൗ​ഷ​ധ ഗു​ണ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി ന​ട​ത്തും. തു​ട​ർ​ന്ന് ചെ​ടി​ക​ളെ പ​രി​പാ​ലി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ത​ന്നെ വി​ള​വെ​ടു​ക്കാം. ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം ഗു​ണ​ഭോ​ക്താ​വ് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത്ത​ര​ത്തി​ൽ ഒൗ​ഷ​ധ​സ​സ്യം വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹ​മു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യം ഭാ​ര​വാ​ഹി​ക​ളു​മാ​യി താ​ഴെ കാ​ണു​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ വാ​ട്ട്സ്ആ​പ്പി​ൽ സ​മ്മ​ത​പ​ത്രം ന​ൽ​കു​ക​യോ വേ​ണം. പേ​ര്, മേ​ൽ​വി​ലാ​സം, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9645267246.