പ്ര​സ​വ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Friday, July 3, 2020 9:49 PM IST
എ​ട​പ്പാ​ൾ: പ്ര​സ​വ​ത്തെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. അം​ശ​ക​ച്ചേ​രി തേ​റ​യി​ൽ മൊ​യ്തീ​ന്‍റെ മ​ക​ളും പ​ന്താ​വൂ​ർ അ​ര​ത്തൊ​ടി​യി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ റം​സി​യ (31) ആ​ണ് മ​രി​ച്ച​ത്.​

ഒ​രാ​ഴ്ച മു​ന്പു പ്ര​സ​വ​ത്തി​നാ​യി പെ​രു​ന്പി​ലാ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ എ​ത്തി​ച്ച യു​വ​തി ര​ക്ത​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​സ​വ​ത്തി​ൽ ത​ന്നെ കു​ഞ്ഞ് മ​രി​ച്ചെ​ങ്കി​ലും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ റം​സി​യ​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. ന​ടു​വ​ട്ട​ത്ത് സ്വ​കാ​ര്യ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. സൈ​ന​ബ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ൻ: അ​നീ​സ്.