വേ​ട്ട​: മൂ​ന്നുപ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ
Thursday, July 2, 2020 11:52 PM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ൽ വച്ച് ന​ട​ന്ന വേ​ട്ട​ക്കേ​സി​ൽ മൂ​ന്നുപ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി. അ​ക​ന്പാ​ടം ഇ​ടി​വ​ണ്ണ മ​നു മാ​ത്യു(31), വ​ലി​യ കു​ള​ത്തി​ൽ ബൈ​ജു ആ​ൻ​ഡ്രൂ​സ്(47), അ​ള​ക്ക​ൽ ജി​യോ വ​ർ​ഗീ​സ്(26) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് വേ​ട്ട​ക്കു​പ​യോ​ഗി​ച്ച തോ​ക്ക്, തി​ര​ക​ൾ, വ​ന്യ​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച് വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും 1972-ലെ ​വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വി​വി​ധ ഷെ​ഡ്യൂ​ളു​ക​ളി​ൽ​പെ​ട്ട ധാ​രാ​ളം വ​ന്യ ജീ​വി​ക​ളെ വേ​ട്ട​യാ​ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണി​വ​ർ. ഇ​തി​ൽ മ​നു മാ​ത്യു വ​ന്യ​മൃ​ഗ​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റു ചെ​യ്ത​വ​രു​ടെ എ​ണ്ണം നാ​ലാ​യി. എ​ട​വ​ണ്ണ റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സിന്‍റെ നേതൃത്വത്തിൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ.​സ​ജീ​വ​ൻ, വി.​പി.​ഹ​ബ്ബാ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​അ​ശ്വ​തി, അ​മൃ​ത​രാ​ജ്, എ.​പി.​റി​യാ​സ്, കെ.​മ​നോ​ജ് കു​മാ​ർ, കെ.​സ​ലാ​ഹു​ദ്ദീ​ൻ, കെ.​അ​സ്ക​ർ മോ​ൻ, കെ.​ശ​ര​ത് ബാ​ബു, പി.​എം.​ശ്രീ​ജി​ത്, കെ.​പ്ര​കാ​ശ്, പി.​സു​ഹാ​സ്, കെ.​പി.​സു​ധീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് അന്വേഷിക്കുന്നത്.