മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ച്ചു നേ​ടി​യ ജി​ബി​ന​യു​ടെ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ
Thursday, July 2, 2020 11:51 PM IST
നി​ല​ന്പൂ​ർ: മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ച്ച് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ ജി​ബി​ന ജോ​യി​യു​ടെ പ​ത്താം ക്ലാ​സ് വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ​യാ​ണ്. എ​ന്നാ​ൽ ആ​ഗ്ര​ഹ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യ​മു​ണ്ടെ​ങ്കി​ലേ ജി​ബി​ന​ക്ക് മു​ന്നേ​റാ​നാ​കു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പ​ള്ളി​ക്കു​ത്ത് ചീ​ര​ക്കു​ഴി​യി​ൽ ക​രി​ന്പു​ഴ​യു​ടെ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ഓ​ടു മേ​ഞ്ഞ വീ​ട് ത​ക​ർ​ന്ന​തോ​ടെ​യാ​ണ് ജി​ബി​ന​യു​ടെ പ​ഠ​ന​മോ​ഹ​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ണ​ത്.
എ​ന്നാ​ൽ സ​മീ​പ​ത്തു​ള്ള അ​വ​രു​ടെ ത​ന്നെ ഇ​ട​വ​ക പ​ള്ളി​യാ​യ ആം​ഗ്ലി​ക്ക​ൻ സി​എം​എ​സ്‌​സ​ഭ​യു​ടെ പ​ള്ളി​യു​ടെ ഒ​രു​വ​ശ​ത്തെ മു​റി​യി​ൽ ജി​ബി​ന​യു​ടെ കു​ടും​ബ​ത്തി​ന് താ​മ​സ​മൊ​രു​ക്കി.
വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന ഇ​വി​ടെ മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ലാ​ണ് തു​ട​ർ​ന്ന് പ​ഠ​നം ന​ട​ത്തി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നും നാ​ലും മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് പ​ഠ​നം തു​ട​ർ​ന്ന​ത് ജി​ബി​ന​യു​ടെ മാ​ർ​ഗ​ത്തി​ന് ത​ട​സ​മാ​യി​ല്ല.
പ്ല​സ് വ​ണ്‍ കൊ​മേ​ഴ്സ് മു​ഖ്യ വി​ഷ​യ​മാ​യെ​ടു​ത്ത് വി​ജ​യി​ച്ച് സി​വി​ൽ സ​ർ​വീ​സി​ന് പ​ഠി​ക്ക​ണ​മെ​ന്നാ​ണ് മോ​ഹം. എ​ന്നാ​ൽ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് ജോ​യി​യു​ടെ വ​രു​മാ​നം ഇ​തി​ന് തി​ക​യി​ല്ലെ​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ന​ന്നാ​യ​റി​യാം.
രോ​ഗി​യാ​യ മാ​താ​വി​ന് ഓ​രോ മാ​സ​വും ന​ല്ലൊ​രു തു​ക ചെ​ല​വി​ന് വേ​ണം. ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ജി​ബി​ന പ​ത്താം ക്ലാ​സ് പ​ഠി​ച്ച​ത്. സ്കൂ​ൾ എ​ൻ​എ​സ്എ​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ത​ക​ർ​ന്ന വീ​ടി​രു​ന്ന സ്ഥ​ല​ത്ത് ത​ന്നെ പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന​താ​ണ് ആ​ശ്വാ​സം.