ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 2, 2020 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. ആ​ർ​ദ്രം മി​ഷ​നി​ലൂ​ടെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യെ​ന്നും ഇ​തു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ഹാ​യ​ക​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി രൂ​പ​യും ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ ദൗ​ത്യം പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
പു​ലാ​മ​ന്തോ​ൾ ഗ്രാ​പ​ഞ്ചാ​യ​ത്തി​ലെ​യും ഇ​ത​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം. നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ​യും 24 ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഇ​വി​ടെ ല​ഭി​ക്കും. ആ​റ് സ​ബ് സെ​ന്‍റ​റു​ക​ളാ​ണ് ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ഷി​ബു​ലാ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.