വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ നി​ർ​ദേ​ശം
Thursday, July 2, 2020 11:51 PM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മു​ണ്ടേ​രി വി​ത്തു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ റി​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​മാ​യി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ച്ച ന​ട​ത്തി. വി​ക​സ​ന പ​ദ്ധ​തി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​യു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.
നി​ല​വി​ൽ ഏ​ക്ക​ർ ക​ണ​ക്ക് സ്ഥ​ല​ത്തെ തെ​ങ്ങു​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ദി​വ​സ​വും ശ​രാ​ശ​രി 15 മു​ത​ൽ 25 വ​രെ തെ​ങ്ങു​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ത​ല​പ്പാ​ലി ഭാ​ഗ​ത്ത് വ​ലി​യ തോ​തി​ലു​ള്ള നാ​ശ​മാ​ണ് ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തെ​ങ്ങി​ൻ​തോ​ട്ട​മു​ള്ള മു​ണ്ടേ​രി വി​ത്തു തോ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കാ​ട്ടാ​ന​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ഒ​രു മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യെ നി​യ​മി​ക്കും. ക​മ്മി​റ്റി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മു​ണ്ടാ​വും.
മു​ണ്ടേ​രി​യി​ൽ മു​ൻ​പ് വ​കു​പ്പ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
അ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ല​പ്പാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളും ചെ​റി​യ പാ​ല​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​വ കൂ​ടി പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വും.
മു​ണ്ടേ​രി തോ​ട്ട​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​മീ​ല, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, റ​വ​ന്യു വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ്, മ​ണ്ണ് പ​രി​ശോ​ധ​നാ സം​ഘം, കൃ​ഷി എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.