കന്പോസ്റ്റ് പിറ്റ് പദ്ധതി
Thursday, July 2, 2020 11:51 PM IST
ചു​ങ്ക​ത്ത​റ: മാ​ലി​ന്യ​മു​ക്ത ചാ​ലി​യാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഷോ​ക്കേ​ജ് പി​റ്റും കം​ന്പോ​സ്റ്റ് പി​റ്റും നി​ർ​മി​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​യി​രം വീ​ടു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, മെ​ന്പ​ർ​മാ​രാ​യ സി.​കെ.​സു​രേ​ഷ്, എം.​കെ.​ലെ​നി​ൻ, സു​ധീ​ർ പു​ന്ന​പ്പാ​ല, സെ​ക്ര​ട്ട​റി സ​ബി​ത, ബ്ലോ​ക്ക് ജോ​യി​ന്‍റ് ബി​ഡി​ഒ ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.