പെരിന്തൽമണ്ണ: കേന്ദ്ര,സംസ്ഥാന സർക്കാരിന്റെ പ്രവാസിദ്രോഹ നയങ്ങൾ പൊളിച്ചെഴുതി പ്രവാസികൾക്ക് ഉടനെ പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്ന പ്രമേയത്തിൽ പലകപ്പറന്പ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഏകദിന നിരാഹാര സത്യഗ്രഹ സമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സമരം ഉദ്ഘാടനം ചെയ്തു.
സഫ്വാൻ താഴേരി അധ്യക്ഷത വഹിച്ചു. നൗഫൽ പലകപ്പറന്പ്, അനസ് താഴേരി എന്നിവർ നിരാഹാരം അനുഷ്ടിക്കുകയും മലപ്പുറം ജില്ല , മങ്കട മണ്ഡലം മുസ്ലിംലീഗ് യൂത്ത് ലീഗ്, കോണ്ഗ്രസ് നേതാക്കളും പുഴക്കാട്ടിരി, മൂർക്കനാട്, കുറവ എന്നീ പഞ്ചായത്തുകളിലെ യുഡിഎഫ്, ഘടകകക്ഷി നേതാക്കളും വിവിധ സെഷനുകളിൽ സംസാരിച്ചു.
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നടന്ന സമരത്തിൽ ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ വി.കെ.എം ഷാഫി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി. മൂസക്കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കെ.പി സാദിഖലി, സഹൽ തങ്ങൾ,
സലാം കറുവ, സൈനുദീൻ മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ ടി.പി ഹാരിസ്, എം.ടി റാഫി, അനീസ് വെള്ളില, സക്കീർ കളത്തിങ്ങൽ,
കെ.പി മുസ്തഫ, കോണ്ഗ്രസ് നേതാക്കളായ പട്ടുകുത്ത് ബാബു, ഷഫീഖ് കുളത്തൂർ, പുഴക്കാട്ടിരി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പികെ അലി, വാർഡ് മെംബർമാരായ മൂസക്കുട്ടി, സുധീപ്, റഷീദ്, ഖദീജ, റംലത്ത്, ഖദീജ, പുഴക്കാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു.