ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ഐ​എം​എ പു​ര​സ്കാ​രം
Thursday, July 2, 2020 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ ബ്രാ​ഞ്ച് ഡോ​ക്ടേ​ഴ്സ് ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ഐ​എം​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സോ​ഫി​യ ബാ​ല​ഗോ​പാ​ൽ, വ​യ​നാ​ട് ഡി​എം​ഒ ഡോ. ​രേ​ണു​ക എ​ന്നി​വ​ർ​ക്ക് .പു​ര​സ്കാ​രം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ പ​രി​സ​ര​ത്തു​ള്ള പ​ത്തു ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞ​ടു​ത്ത ഓ​രോ മു​തി​ർ​ന്ന ന​ഴ്സു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​കൊ​ച്ചു എ​സ്. മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ കെ.​എ സീ​തി, ജ​യ​കൃ​ഷ്ണ​ൻ, നി​ലാ​ർ മു​ഹ​മ്മ​ദ്, ആ​ശി​ഷ് നാ​യ​ർ, എ​സ്. സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ഡോ​ക്ടേ​ഴ്സ് ഡേ ആ​ച​രി​ച്ചു

​പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ഷ​ണ​ൽ ഡോ​ക്ടേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ഇഎംഎ​സ് ആ​ശു​പ​ത്രി​യി​ലെ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ എ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ച​രി​ച്ചു. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ്സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ര​ക്ത ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു ജീ​വ​ന​ക്കാ​രു​ടെ ര​ക്ത​ദാ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. ഡോ. ​കെ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു. ഡോ. ​എ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ.​വി ജ​യ​കൃ​ഷ്ണ​ൻ, ടി.​കെ ക​രു​ണാ​ക​ര​ൻ, എം. ​അ​ബ്ദു​നാ​സി​ർ, കെ.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​കൊ​ച്ചു എ​സ്. മ​ണി സ്വാഗത​വും പി. ​ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.