ഓ​ണ്‍​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി പ​ട്ടി​ക്കാ​ട് ബാ​ങ്ക്
Wednesday, July 1, 2020 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക്കാ​ട് സ​ർ​വീ​സ് ബാ​ങ്ക് കി​ഴാ​റ്റൂ​രി​ലെ മൂ​ന്നു സ്കൂ​ളു​ക​ളി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്മാ​ർ​ട്ട് ടെ​ലി​വി​ഷ​നു​ക​ളും ടാ​ബു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി എം. ​രാ​മ​ദാ​സ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സി. ​കെ ര​മാ​ദേ​വി, സ​മീ​റ ഹാ​രി​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​ഹം​സ, എം. ​അ​യ്യ​പ്പ​ൻ, എം. ​സൈ​നു​ദീ​ൻ, കെ. ​ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.