ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, June 30, 2020 11:58 PM IST
നി​ല​ന്പൂ​ർ: പാ​ൽ ഗു​ണ​മേ​ൻ​മാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11 മ​ണി​ക്ക് വ​ട​പു​റം മ​ദ്ര​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​മ​ണി ഉ​ദ്്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ ക്ഷീ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ ഉ​ത്ത​മ​മാ​യ പ​ശു​പ​രി​പാ​ല​നം കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എം.​വി​ജ​യ കു​മാ​ർ നി​ർ​വ​ഹി​ക്കും.

ഹെ​ൽ​ത്ത് ന​ഴ്സി​നെ നി​യ​മി​ക്കു​ന്നു

ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗ്രേ​ഡ്-2 വി​നെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ഓ​ഫീ​സി​ൽ. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​വു​ക. യോ​ഗ്യ​ത: (1)എ​എ​ൻ​എം, (2)കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി കൗ​ണ്‍​സി​ൽ റ​ജി​സ്ട്രേ​ഷ​ൻ. ഫോ​ണ്‍: 04931 231550.