വി​ജ​യം 98.65 ശ​ത​മാ​നം: മ​ല​പ്പു​റ​ത്തി​നു ച​രി​ത്ര നേ​ട്ടം
Tuesday, June 30, 2020 11:58 PM IST
മ​ല​പ്പു​റം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 98.65 ശ​ത​മാ​നം വി​ജ​യ​വു​മാ​യി മ​ല​പ്പു​റം ജി​ല്ല​യ്ക്ക് വീ​ണ്ടും ച​രി​ത്ര നേ​ട്ടം. 77,685 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 76,633 പേ​രും ഉ​ന്ന​ത​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 6,447 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി ജി​ല്ല​യു​ടെ ഖ്യാ​തി ഉ​യ​ർ​ത്തി. സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ 5,970 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്. 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 97.86 ശ​ത​മാ​ന​മാ​യി​രു​ന്നു ജി​ല്ല​യി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ വി​ജ​യം.
ഇ​ത്ത​വ​ണ 0.79 ശ​ത​മാ​നം അ​ധി​ക വി​ജ​യ​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​വ​ണ 27,303 വി​ദ്യാ​ർ​ഥി​ക​ൾ പ​ത്താം ത​രം പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 26,832 പേ​ർ​ക്കാ​യി​രു​ന്നു വി​ജ​യം. ഈ ​വി​ഭാ​ഗ​ത്തി​ൽ 1706 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. 98.27 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ജ​യ ശ​ത​മാ​നം.
എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 98.69 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 44,477 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 42,910 വി​ദ്യാ​ർ​ഥി​ക​ളും തു​ട​ർ പ​ഠ​ന സാ​ധ്യ​ത ഉ​റ​പ്പാ​ക്കി. ഇ​വ​രി​ൽ 3,640 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 99.8 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 6,905 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 6,891 പേ​ർ വി​ജ​യി​ച്ചു. 1,101 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഫു​ൾ എ ​പ്ല​സ്. പ​ട്ടി​ക​ജാ​തി- വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 223 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഫു​ൾ എ ​പ്ല​സ്. 24 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ഇ​ത്ത​വ​ണ നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്.
ഒ​ൻ​പ​ത് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 107 അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ് കു​സു​മം അ​റി​യി​ച്ചു.