പ​രി​ക്കേ​റ്റ യു​വാ​വി​നു 43.34 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം
Tuesday, June 30, 2020 11:58 PM IST
മ​ഞ്ചേ​രി : വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നു 43,34,523 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ൽ വി​ധി​ച്ചു. മോ​ങ്ങം പ​റ​ന്പ​ൻ പ​രീ​തി​ന്‍റെ മ​ക​ൻ സ​ക്കീ​ർ അ​ലി​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
2017 ഏ​പ്രി​ൽ 26ന് ​വ​ള്ളു​വ​ന്പ്രം റേ​ഷ​ൻ​ഷോ​പ്പി​നു മു​ന്പി​ലാ​ണ് അ​പ​ക​ടം. സ​ക്കീ​ർ അ​ലി സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​രെ വ​ന്ന ജീ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കോ​യ​ന്പ​ത്തൂ​ർ ഗം​ഗാ ഹോ​സ്പി​റ്റ​ലി​ലും ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ക്കീ​ർ അ​ലി​യു​ടെ വ​ല​തു​കൈ​യി​ന്‍റെ സ്വാ​ധീ​നം തി​രി​കെ ല​ഭി​ച്ചി​ല്ല. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ അ​റി​യി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന​തി​നാ​ൽ പ​രാ​തി​ക്കാ​ര​ൻ മ​ഞ്ചേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ടി (ഒ​ന്ന്)​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ന്പ​തു​ശ​ത​മാ​നം പ​ലി​ശ​യ​ട​ക്ക​മു​ള്ള തു​ക യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​ണ് ന​ൽ​കേ​ണ്ട​ത്.