അ​റ​വ് മാ​ടു​ക​ൾ​ക്ക് നേ​രെ ക്രൂ​ര​ത: ര​ണ്ടുപേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി
Monday, June 29, 2020 11:44 PM IST
എ​ട​ക്ക​ര: നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ നാ​ടു​കാ​ണി​ച്ചു​രം വ​ഴി അ​റ​വ് മാ​ടു​ക​ളെ ക​ട​ത്തി​യ ര​ണ്ട് പേ​ർ വ​ഴി​ക്ക​ട​വ് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. മാ​ടു​ക​ളെ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും മാ​ടു​ക​ളെ​യും പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ നാ​ട്ടു​ക​ൽ തോ​ര​ക്കാ​ട്ടി​ൽ അ​ബ്ദു​ൾ മ​നാ​ഫ്, മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ പീ​ടി​യേ​ക്ക​ൽ അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചു​ര​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ഴി​ക്ക​ട​വ് പോ​ലി​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ഗൂ​ഢ​ല്ലൂ​രി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ട്ടേ​യ്ക്കാ​ണ് മാ​ടു​ക​ളെ കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ജീ​പ്പി​ൽ ഗു​ഡ്സി​ൽ കൈ​കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലും, കാ​ലി​ക​ൾ അ​വ​ശ നി​ല​യി​ലു​മാ​യി​രു​ന്നു. മൂ​ന്ന് കാ​ലി​ക​ളാ​ണ് പി​ക്ക​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
തു​ട​ർ​ന്ന് പോ​ലി​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ശി​വ​ൻ, എ​എ​സ്ഐ കെ.​ശി​വ​ദാ​സ​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍​ദേ​വ്, പി.​ഷെ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.