പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ കോ​ട​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, June 29, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി സ​മു​ച്ച​യ​ത്തി​ലേ​ക്കു അ​നു​വ​ദി​ച്ച സ്പെ​ഷ​ൽ അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ കോ​ട​തി)​യു​ടെ ഉ​ദ്്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ര​ള ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റും ചേ​ർ​ന്നു വെ​ബ്സൈ​റ്റി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങ് വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ഞ്ചേ​രി പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജ് കെ.​പി ജോ​ണ്‍, പോ​ക്സോ കോ​ട​തി ജ​ഡ്ജ് അ​നി​ൽ​കു​മാ​ർ, മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് നൗ​ഷാ​ദ് അ​ലി, ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഷെ​റി​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റ​ഷീ​ദ് ഉൗ​ത്ത​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി അ​ഡ്വ.​സു​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് ക​ണ്ണൂ​ർ സ​ബ് ജ​ഡ്ജ് ആ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു പോ​കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് നൗ​ഷാ​ദ് അ​ലി​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കും.