ലൈ​ഫ്: വെ​ള്ള​യൂ​ർ നാ​ല് സെ​ന്‍റ് കോ​ള​നി​ക്കാ​ർ​ക്ക് വീ​ട് ന​ഷ്ടമാ​യേ​ക്കും
Monday, June 29, 2020 11:44 PM IST
കാ​ളി​കാ​വ്: വെ​ള്ള​യൂ​ർ നാ​ല് സെ​ന്‍റ് കോ​ള​നി​ക്കാ​ർ​ക്ക് ഭൂ​മി​യു​ടെ രേ​ഖ ന​ൽ​കാ​നാ​കാ​ത്ത​തി​നാ​ൽ ലൈ​ഫ് പ​ദ്ധ​തിയി​ലെ വീ​ടും ന​ഷ്ട​മാ​യേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ പ്ര​സി​ഡ​ന്‍റ് പു​റ​ത്താ​യ​തും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ പോ​യ​തു​മാ​ണ് രേ​ഖ​ക​ൾ കൈ​മാ​റാ​നാ​കാ​ത്ത​ത്..
ഈ ​മാ​സം മു​പ്പ​തി​ന് മു​ന്പ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്തു​മാ​യി ക​രാ​ർ ഒ​പ്പ് വെ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സം 30 അ​വ​സാ​ന തി​യ​തി നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ലൈ​ഫ് ലി​സ്റ്റി​ലു​ള്ള ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 30 ന് ​മു​ന്പ് രേ​ഖ ല​ഭി​ച്ച് ക​രാ​ർ വെ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ന്ന് മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും പു​റ​ത്താ​കും. രാ​ഷ്​ട്രീ​യ വ​ടം​വ​ലി​യി​ൽ​പെ​ട്ട് കോ​ള​നി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലും നി​രാ​ശ​രാ​കു​ന്ന​ത്.