പ്രളയ ബാധിത സ്ഥ​ല​ത്ത് ത​ന്നെ വീ​ട് വെ​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പ്; വി​സ​മ്മ​തി​ച്ച് കു​ടും​ബം
Monday, June 29, 2020 11:44 PM IST
നി​ല​ന്പൂ​ർ: പാ​താ​റി​ൽ പ്ര​ള​യം ത​ക​ർ​ത്ത് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ട് പു​ന​ർ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് പാ​താ​റി​ലെ ഇ​ഴു​വാ​തോ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ​തീ​ഷ് പൊ​ന്നു​ള്ളി​യു​ടെ വീ​ട് പ്ര​ള​യം ത​ക​ർ​ത്ത​ത്. ആ​കെ ഉ​ണ്ടാ​യി​രു​ന്ന 14 സെ​ന്‍റ് സ്ഥ​ല​ത്തി​ൽ ഏ​ഴു സെ​ന്‍റി​ലേ​റെ പ്ര​ള​യം എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ​തീ​ഷും ഭാ​ര്യ സു​ഗ​ണ​യും ചേ​ർ​ന്ന് വീ​ടും സ്ഥ​ല​വും ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​യും ന​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ റ​വ​ന്യൂ അ​ധി​കൃ​ത​ർ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​പ്പോ​ൾ ഈ ​കു​ടും​ബ​ത്തി​ന് വീ​ടു​വെ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് നാ​ലു ല​ക്ഷം രൂ​പ മാ​ത്രം. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​താ​റി​ലെ പ​ഴ​യ വീ​ട് ഇ​രു​ന്ന സ്ഥ​ല​ത്ത് ത​ന്നെ പു​തി​യ വീ​ട് നി​ർ​മി​ക്കാ​മെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ വി​ചി​ത്ര​മാ​യ ക​ണ്ടു​പി​ടു​ത്ത​വു​മു​ണ്ട്. സ​തീ​ഷ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന വീ​ടു​ക​ൾ, ക​ട​ക​ൾ, എ​ല്ലാം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​താ​ണ്. അ​തി​നാ​ൽ ഇ​വി​ടെ ഇ​നി വീ​ട് വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​തീ​ഷും ഭാ​ര്യ സു​ഗ​ണ​യും പ​റ​യു​ന്നു. ത​ങ്ങ​ൾ​ക്ക് വീ​ട് വെ​ക്കാ​നു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ന​ൽ​ക​ണം. പ​ക​രം ത​ങ്ങ​ളു​ടെ കൈ​വ​ശം അ​വ​ശേ​ഷി​ക്കു​ന്ന ഏ​ഴു സെ​ന്‍റ് പ​ക​ര​മാ​യി ന​ൽ​കാ​നും ഇ​വ​ർ ത​യാ​റാ​ണ്.

അ​ല്ലാ​തെ പ​ണം കൊ​ടു​ത്ത് വീ​ടു​വെ​ക്കാ​ൻ സ്ഥ​ലം വാ​ങ്ങാ​ൻ ഈ ​ദ​രി​ദ്ര​കു​ടും​ബ​ത്തി​ന് ക​ഴി​യി​ല്ല. പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. സു​ഗു​ണ തൊ​ഴി​ലു​റ​പ്പി​ന് പോ​യും സ​തീ​ഷ് കൂ​ലി പ​ണി​ക്കു​പോ​യും കി​ട്ടു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. കോ​വി​ഡ് 19 വ​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ കൂ​ലി പ​ണി​യു​മി​ല്ലാ​താ​യി. ക​ഴി​ഞ്ഞ 10 മാ​സ​മാ​യി ഇ​വ​ർ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

പ്ര​ള​യം എ​ടു​ത്ത വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ വീ​ടു വെ​ക്കാ​നു​ള്ള ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ മ​ന​സു​വെ​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​ർ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യേ​ണ്ടി വ​രും.