പ​രി​ശോ​ധ​ന​യ്ക്ക് മ​ല​പ്പു​റ​ത്തു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും
Monday, June 29, 2020 11:39 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
ഇ​തി​നാ​യി മ​തി​യാ​യ ലാ​ബ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കും.രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി കെ.​ടി ജ​ലീ​ൽ എ​ന്നി​വ​ർ വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്പീ​ക്ക​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഒ​പി ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ സ്ഥി​തി​ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ എ​ട​പ്പാ​ളി​ലെ ര​ണ്ടു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നു മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു. പി​ന്നീ​ട് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു റാ​ൻ​ഡം പ​രി​ശോ​ധ​ന ന​ട​ത്തും.
എ​ട​പ്പാ​ൾ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നു വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള 1,500 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.