മലപ്പുറം: ജില്ലയിൽ 13 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ബംഗളൂരുവിൽ നിന്നും 12 പേർ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർക്കു പുറമെ ജില്ലയിൽ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ചുപേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 18 ന് ബംഗളൂരുവിൽ നിന്നെത്തിയ എടപ്പാൾ കോലൊളന്പ് സ്വദേശി (35), ജൂണ്‍ 17 ന് കുവൈറ്റിൽ നിന്നു കരിപ്പൂർ വഴിയെത്തിയ വേങ്ങര വൈലോങ്ങര സ്വദേശി (39), ജൂണ്‍ 19ന് ഷാർജയിൽ നിന്നു കൊച്ചി വഴിയെത്തിയ ആലിപ്പറന്പ് വാഴേങ്കട സ്വദേശി (22), ജൂണ്‍ 20 ന് കുവൈറ്റിൽ നിന്നു കണ്ണൂർ വഴിയെത്തിയ ഇരിന്പിളിയം പുറമണ്ണൂർ സ്വദേശി (40), ജൂണ്‍ 19 ന് റിയാദിൽ നിന്നു കൊച്ചി വഴിയെത്തിയ പുതുപൊന്നാനി സ്വദേശി (22), ജൂണ്‍ 20ന് ദോഹയിൽ നിന്നു കൊച്ചി വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (30), ജൂണ്‍ 26ന് ദമാമിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തെന്നല പുതുപറന്പ് സ്വദേശി (41), ജൂണ്‍ 26 ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പള്ളിക്കൽബസാർ സ്വദേശി (45), ജൂണ്‍ 23ന് കുവൈറ്റിൽ നിന്നു കരിപ്പൂർ വഴിയെത്തിയ താനാളൂർ വട്ടത്താണി സ്വദേശി (49), ജൂണ്‍ 25ന് ദോഹയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പോത്തുകല്ല് കുറുന്പലങ്ങോട് സ്വദേശി (43), ജൂണ്‍ ഒന്പതിനു ദുബായിൽ നിന്നു കരിപ്പൂർ വഴിയെത്തിയ മങ്കട വെള്ളില സ്വദേശിനിയായ രണ്ടു വയസുകാരി, ജൂണ്‍ 23 ന് കുവൈറ്റിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ഒഴൂർ സ്വദേശി (45), ജൂണ്‍ 23ന് റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തെന്നല തറയിൽ സ്വദേശി (24) എന്നിവർക്കാണ് രോഗബാധ.
ജൂണ്‍ 26 ന് ദമാമിൽ നിന്നു കരിപ്പൂർ വഴിയെത്തിയ കണ്ണൂർ ചെറുകുന്ന് സ്വദേശി (57), ജൂണ്‍ 26ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി (49), തൃശൂർ വേളൂർ സ്വദേശി (59), ജൂണ്‍ 23ന് കുവൈറ്റിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പാലക്കാട് കുമരനെല്ലൂർ സ്വദേശി (34), ജൂണ്‍ 25 ന് കുവൈറ്റിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി (44) എന്നിവരർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. രജില്ലാ കണ്ട്രോൾ സെൽ നന്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.