കിം​സ് അ​ൽ​ശി​ഫ​യി​ൽ സ്നേ​ഹ​ര​ക്തം കൈ​മാ​റി സം​ഘ​ട​ന​ക​ൾ
Monday, June 29, 2020 11:39 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്ത​ദാ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള മ​ല​പ്പു​റം, സി​റ്റി​സ​ണ്‍​സ് ഓ​ഫ് ഇ​ന്ത്യ ബ്ല​ഡ് ഡോ​ണേ​ഴ്സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ദ്യ ബ്ല​ഡ് ബാ​ങ്ക് ആ​ൻ​ഡ് കം​പോ​ണ​ന്‍റ് സെ​പ്പ​റേ​ഷ​ൻ യൂ​ണി​റ്റായ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് ബാ​ങ്കി​ലേ​ക്കു ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 120 ഓ​ളം പേ​ർ ര​ക്തം കൈ​മാ​റി.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് ര​ക്ത ല​ഭ്യ​ത കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നോ​ട​കം ത​ന്നെ അ​ഞ്ഞൂ​റി​ൽ അ​ധി​കം ര​ക്ത​ദാ​താ​ക്ക​ളാ​ണ് ഈ ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ്അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ഉ​ണ്ണീ​ൻ, യൂ​ണി​റ്റ് ഹെ​ഡ് കെ.​സി. പ്രി​യ​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കാ​ത​റി​ൻ മാ​ത്യു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഈ ​സം​ഘ​ട​ന​ക​ളെ ആ​ദ​രി​ച്ചി​രു​ന്നു.
ബ്ല​ഡ് ബാ​ങ്ക് സേ​വ​ന​ങ്ങ​ൾ​ക്ക് 04933 299 160, 8547 326851 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.