കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്തെ നേ​രി​ടാ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം പ​രി​ഷ്ക​രി​ക്കും: വൈ​സ്ചാ​ൻ​സ​ല​ർ
Sunday, June 28, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​പ്പയും കോ​വി​ഡും അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ച്ച് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ കേ​ര​ളാ മോ​ഡ​ൽ പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​ക്ര​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ ക​രി​യ​ർ സ​മ്മി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​പി​ഡ​മോ​ള​ജി, വൈ​റോ​ള​ജി തു​ട​ങ്ങി​യ പു​തി​യ ശാ​ഖ​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചും കോ​ണ്‍​ടാ​ക്ട് ട്രേ​സിം​ഗ്, സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് തു​ട​ങ്ങി​യ പ്രാ​യോ​ഗി​ക രീ​തി​ക​ൾ സ​ന്നി​വേ​ശി​പ്പി​ച്ചും ലോ​ക​ത്തോ​ട് കി​ട​പി​ടി​ക്കാ​ൻ കേ​ര​ള​ത്തി​നെ പ്രാ​പ്ത​മാ​ക്കും.
പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം സാ​ധാ​ര​ണ ഗ​തി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം തി​ക​ച്ചും അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വു​മാ​ണ​ന്നു എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു അ​ന​ന്ത സാ​ധ്യ​ത​ക​ൾ രൂ​പ​പ്പെ​ടു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യ​ഭ്യാ​സ വ​കു​പ്പ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​ജി.​എ​സ് ഹ​രി​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.
സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​സ് ഫു​ഡ് റി​സ​ർ​ച്ച് ലാ​ബ് മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ.​രാ​ഗേ​ഷ് കു​മാ​ർ ശ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി. മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി ന​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ ​റി​സ്വി​ൻ അ​ഹ​മ്മ​ദ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വി.​എം സെ​യ്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.