മ​ല​പ്പു​റ​ത്തു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Sunday, June 28, 2020 11:27 PM IST
മ​ല​പ്പു​റം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള മു​ഴു​വ​നാ​ളു​ക​ളെ​യും ക​ണ്ടെ​ത്തും. ഇ​തി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി ചി​കി​ത്സ ല​ഭ്യ​മാ​ക്കും.
സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത ആ​ളു​ക​ൾ 28 ദി​വ​സം റൂം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ​യും പെ​ട്രോ​ൾ പ​ന്പു​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ​യും മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പാ​ർ​സ​ൽ മാ​ത്രം അ​നു​വ​ദി​ക്കും.
അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വൂ. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​ർ മാ​ത്രം ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ൽ മ​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ച് മാ​ത്ര​മെ പു​റ​ത്തി​റ​ങ്ങാ​വു. അ​ടു​ത്ത വീ​ടു​ക​ളി​ലെ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം. സ​ന്ദ​ർ​ശ​നം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ മാ​സ്ക് ധ​രി​ച്ചു പോ​ക​ണം.. അ​യ​ൽ വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളെ എ​ടു​ക്കു​ക​യോ താ​ലോ​ലി​ക്കു​ക​യോ ചെ​യ്യ​രു​ത്. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രോ​ടും അ​ടു​ത്തി​ട​പ​ഴ​ക​രു​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തി​നു ത​ട​സ​മി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്. ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് മൈ​ക്കി​ലൂ​ടെ അ​നൗ​ൻ​സ്മെ​ന്‍റ് ന​ട​ത്തും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളു. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങ​രു​ത്.